SOORYA DIAGNOSTICS LLP
ഉത്തമാരോഗ്യത്തിലേക്ക് ഒരു പുത്തൻവെളിച്ചം
തിരൂരിലെ ആദ്യത്തെ അതിനൂതനവും സമ്പൂർണ്ണവുമായ ഡയഗ്നോസ്റ്റിക് സൗകര്യമായ Soorya Diagnositcs LLP-ലേക്ക് സ്വാഗതം. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും, മനോഹരമായ ഇന്റീരിയറുകളും നിങ്ങൾക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നു.
നിങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകുന്നതിനും നിങ്ങളുടെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ കേന്ദ്രത്തിന്റെ ഓരോ വശങ്ങളും തിരഞ്ഞെടുത്തിരിക്കുന്നു.

വിദഗ്‌ദ്ധർ
സേവനങ്ങൾ
ഞങ്ങളെ തിരഞ്ഞെടുക്കാൻ നിരവധി കാരണങ്ങൾ

നൂതനമായ Philips 1.5T 32 ചാനൽ ഡിജിറ്റൽ M.R.I
ശക്തിയേറിയ കാന്തികവലയമുള്ള ശബ്ദം കുറഞ്ഞ മെഷീൻ
തിരൂരിലെ ഏക ഉയർന്ന കാന്തിക ശക്തിയുള്ള മെഷീൻ ആണ് സൂര്യ ഡയഗ്നോസ്റ്റിക്സ് നിങ്ങൾക്കു വേണ്ടി ഒരുക്കിയിട്ടുള്ളത്. ആധുനിക സോഫ്റ്റ്‌വെയറുകളും ഡിജിറ്റൽ നിർമിതിയുടെ കൃത്യതയും നമുക്ക് ഏതു സങ്കീർണമായ സ്കാനുകളും അതിവേഗത്തിൽ ചെയ്യാൻ സഹായിക്കും. സാധാരണ അനലോഗ് MRI യോട് താരതമ്യം ചെയ്യുമ്പോൾ ആന്തരിക അവയവങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ ഇരട്ടി വേഗത്തിൽ എടുക്കുവാൻ സാധിക്കും.
അതിവിശാലമായ 32 Slice Fujifilm C.T
Artificial Intelligence(AI) ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ റേഡിയേഷൻ ഡോസ്
കേരളത്തിലെ ആദ്യത്തെ Artificial Intelligence ഉള്ള CT സ്കാൻ ആണ് സൂര്യയിൽ ഉള്ളത്. തിരൂരിലെ ഏറ്റവും നൂതനമായ CT ആയതിനാൽ മികച്ച ചിത്രങ്ങൾ ഏറ്റവും കുറഞ്ഞ റേഡിയേഷൻ ഡോസിൽ എടുക്കുവാൻ ഈ മെഷീനിനു സാധിക്കും. X-Ray യുടെ അത്ര കുറഞ്ഞ ഡോസിൽ വരെ CT സ്കാൻ എടുക്കാൻ സാധിക്കും എന്നത് ഈ മെഷീനിന്റെ പ്രത്യേകത ആണ്. വിശാലമായ bore ആയതിനാലും അതിവേഗത ഉള്ളതിനാലും സ്കാൻ ചെയ്യുന്ന സമയത്തു നിങ്ങക്ക് യാതൊരു ബുദ്ധിമുട്ടുകളും അനുഭവപ്പെടുകയില്ല.
സങ്കീർണ്ണമായ സോഫ്റ്റ്‌വെയറുകൾ ഉള്ള Synapse workstation ഉപയോഗിച്ച് ചിത്രങ്ങളിൽ നിന്ന് ഏറ്റവും കൃത്യത ഉള്ള reports ഞങ്ങൾക്ക് തരാൻ സാധിക്കും.


3D / 4D സ്കാനുകളുള്ള Fetal Medicine യൂണിറ്റ്
നിങ്ങളുടെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം ഉറപ്പാക്കുക
ഈ മേഖലയിലെ ആദ്യത്തെ Fetal Medicine യൂണിറ്റ് ആണ് സൂര്യയിൽ തുടങ്ങുന്നത്. പരിചയസമ്പത്തുള്ള വിദഗ്‌ദ്ധരും അത്യാധുനിക GE Voluson മെഷീനും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ സഹായിക്കും. സങ്കീർണമായ ജനിതക ടെസ്റ്റുകളും കൗൺസിലിങ് സംവിധാനവും നിങ്ങളുടെ ആശങ്കകളെ ദൂരീകരിക്കാൻ വേണ്ടി ഞങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.
കളർ ഡോപ്ലർ ഉള്ള അൾട്രാസൗണ്ട് സ്കാൻ
സിംഗിൾ ക്രിസ്റ്റൽ പ്രോബുകളുള്ള ഉയർന്ന നിലവാരമുള്ള അൾട്രാസൗണ്ട് മെഷീൻ
കളർ സംവിധാനത്തോട് കൂടിയ ഞങ്ങളുടെ നൂതന അൾട്രാസൗണ്ട് മെഷീൻ സിംഗിൾ ക്രിസ്റ്റൽ പ്രോബുകളുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിലും കൃത്യതയിലും കണ്ടുപിടിക്കുന്നു. മികച്ച ഡോക്ടർമാരും സ്റ്റാഫും നിങ്ങൾ അർഹിക്കുന്ന സേവനങ്ങൾ തരാൻ ഞങ്ങളെ സഹായിക്കുന്നു.

സുഖസൗകര്യങ്ങൾ
സുഖപ്രദമായ അന്തരീക്ഷം
ഞങ്ങളുടെ ആധുനികവും സുന്ദരവുമായ ഇന്റീരിയറുകളുടെ ഓരോ വശവും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ബുദ്ധിമുട്ടുകൾ കഴിയുന്നത്ര ഒഴിവാക്കാനും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത്. കാത്തിരിപ്പുസമയം ഏറ്റവും കുറക്കാൻ നമ്മുടെ റിപ്പോർട്ടുകൾ ഡിജിറ്റൽ ആയി രോഗിക്കും ഡോക്ടർക്കും അയക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.
വിശാലവും വൃത്തിയുള്ളതും ആയ റൂമുകൾ ഞങ്ങൾ നിരന്തരം sanitise ചെയ്യുകയും ഞങ്ങളുടെ എല്ലാ സ്റ്റാഫും കുത്തിവെപ്പുകൾ എടുത്തവരാണെന്നു ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്.








