ARTIFICIAL INTELLIGENCE ഉള്ള അൾട്രാ LOW ഡോസ് CT
നിങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു പ്രധാന ഉദാഹരണം ഞങ്ങളുടെ AI enhanced അൾട്രാ low ഡോസ് CT ആണ്. ഒരു പരമ്പരാഗത സിടി സ്കാനറുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങളുടെ സിടി 90% വരെ കുറവ് റേഡിയേഷൻ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ.
ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു നെഞ്ചിന്റെ Xrayയുമായി താരതമ്യപ്പെടുത്താവുന്ന റേഡിയേഷൻ ഡോസുകൾ ഉപയോഗിച്ച് നെഞ്ചിന്റെ ഒരു സ്ക്രീനിംഗ് CTഎടുക്കാൻ സാധിക്കുന്നതാണ്.

ഉന്നതശ്രേണിയിലുള്ള CT മെഷീൻ
ഏറ്റവും കുറഞ്ഞ ഡോസ്
-
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള അൾട്രാ low ഡോസ് സ്കാനുകൾ.
-
വിശാലമായ കവറേജുള്ള വേഗതയേറിയ സ്കാനുകൾ റേഡിയേഷൻ ഡോസ് കഴിയുന്നത്ര കുറവാണെന്ന് ഉറപ്പാക്കുന്നു.
മികച്ച ചിത്രങ്ങൾ
-
ഉയർന്ന ഗുണമേന്മയുള്ള 3D ചിത്രങ്ങൾക്കായി ഏറ്റവും കനം കുറഞ്ഞ ഡിറ്റക്ടറുകൾ.
-
കൃത്യമായ പോസ്റ്റ്-ഓപ്പറേറ്റീവ് ചിത്രങ്ങൾക്കായി ഉയർന്ന നിലവാരമുള്ള Metal artefact reduction.
വിശാലം, സുഖകരം
-
രോഗിയുടെ സുഖസൗകര്യത്തിനും എളുപ്പത്തിലുള്ള പ്രവേശനത്തിനുമായി 75 സെന്റീമീറ്റർ വീതിയുള്ള bore.
-
0.8 സെക്കൻഡിന്റെ സൂപ്പർ ഫാസ്റ്റ് റൊട്ടേഷൻ സ്പീഡ് സ്കാൻ സമയം കുറയ്ക്കുകയും രോഗിയുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
ഒരു രോഗി എന്ന നിലയിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്
ഒരു പരമ്പരാഗത CT സ്കാൻ വിവിധ കോണുകളിൽ നിന്ന് എടുത്ത Xray ചിത്രങ്ങളുടെ ഒരു പരമ്പര സംയോജിപ്പിച്ചുകൊണ്ട് ആന്തരികാവയങ്ങളുടെ ചിത്രങ്ങൾ സൃഷ്ടിക്കുന്നു. പരമ്പരാഗത CT സ്കാനർ ചിത്രങ്ങൾ നൽകുന്നതിനായി കൂടിയ റേഡിയേഷൻ പുറപ്പെടുവിക്കുന്നു. ഇങ്ങനെയുള്ള കൂടിയ ഡോസുകൾ അർബുദത്തിനുള്ള സാധ്യത കൂട്ടുന്നു.
ഞങ്ങളുടെ അൾട്രാ low ഡോസ് CT പുറപ്പെടുവിക്കുന്ന റേഡിയേഷന്റെ അളവ് പരമ്പരാഗത നെഞ്ചിന്റെ CTയേക്കാൾ 90% വരെ കുറവാണ്.
ഒരു CT സ്കാൻ നിശ്ചയിക്കുന്ന സമയത്ത് രോഗികൾ പാലിക്കേണ്ടതായ നിർദ്ദേശങ്ങൾക്ക് ഇവിടെ കൊടുത്തിട്ടുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക. CT സ്കാനുകളെ സംബന്ധിച്ച ചോദ്യോത്തരങ്ങൾക്ക് ഞങ്ങളുടെ FAQ പേജ് സന്ദർശിക്കുക. നിങ്ങൾക്ക് കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല.