
പതിവുചോദ്യങ്ങൾ
നിങ്ങളുടെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഇവിടെയുണ്ട്.
MRI സ്കാനുകൾ
MRI സ്കാനുകൾ ചെയ്യാൻ ഉപയോഗിക്കുന്ന സങ്കീർണമായ മെഷീനുകൾ അതിശക്‌തിയുള്ള കാന്തിക വലയങ്ങൾ പുറപ്പെടുവിക്കുന്നു. സാധാരണ സ്കാനുകളെ വച്ച് വളരെയധികം വിവരങ്ങൾ നൽകുന്ന ഈ ചിത്രങ്ങൾ എടുക്കാൻ ഹാനികരമായ റേഡിയേഷൻ ഉപയോഗിക്കുന്നില്ല എന്നുള്ളതും ഈ സ്കാനിന്റെ പ്രത്യേകതയാണ്. കൂടുതലറിയുന്നതിനോ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ കാണാനോ ചുവടെയുള്ള ബട്ടൺ ക്ലിക്കുചെയ്യുക.
CT സ്കാനുകൾ
നമ്മുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങൾ നിർമ്മിക്കാൻ ശരീരത്തിലെ വിവിധ കോണുകളിൽ X-ray കൾ ഉപയോഗിക്കുന്ന യന്ത്രങ്ങളാണ് CT സ്കാനറുകൾ. ഞങ്ങളുടെ CT സ്കാൻ ശക്തമായ ജനറേറ്ററും, വേഗതയേറിയ സ്കാനിംഗ് സമയവും ഉപയോഗിച്ച് നിങ്ങളുടെ റേഡിയേഷൻ ഡോസുകൾ കഴിയുന്നത്ര കുറവാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.
കൂടുതലറിയുന്നതിനോ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ കാണാനോ ചുവടെയുള്ള ബട്ടൺ ക്ലിക്കുചെയ്യുക.
NT സ്കാനുകളും ജനിതക ടെസ്റ്റുകളും
ഗർഭാവസ്ഥയുടെ 11-14 ആഴ്ചകളിലാണ് NT സ്കാൻ ചെയ്യുന്നത്. ഇത് ജനിതക വൈകല്യങ്ങളും പ്രധാന ശാരീരിക വൈകല്യങ്ങളും കണ്ടെത്തുന്നതിന് സഹായകമാണ്. പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ കാണുന്നതിന്, ചുവടെയുള്ള ബട്ടൺ ക്ലിക്കുചെയ്യുക.
അനോമലി സ്കാനുകൾ/TIFFA സ്കാനുകൾ
അനോമലി സ്കാനുകൾ അല്ലെങ്കിൽ TIFFA സ്കാനുകൾ ഗർഭാവസ്ഥയുടെ ഏകദേശം 20 ആഴ്ച (5 മാസം) തികയുമ്പോൾ ആണ് നട ത്തുന്നത്. ഈ സമയത്ത് ഹൃദയം, തലച്ചോർ തുടങ്ങിയ വ്യക്തിഗത അവയവങ്ങളെ വിശദമായി പരിശോധിക്കുന്നു. ജനിതക സ്‌ക്രീനിംഗ് മൂന്നാം മാസം ചെയ്യാൻ സാധിക്കാതിരുന്ന ഗർഭിണികൾക്ക് ഈ സമയത്ത് സമാനമായ ടെസ്റ്റുകൾ ലഭ്യമാണ്. ഈ സ്കാനുമായി ബന്ധപ്പെട്ട് പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ കാണാൻ താഴെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.
Growth സ്കാനുകൾ
ഈ സ്കാനിൽ, കുഞ്ഞിന്റെ വളർച്ച അളക്കുകയും നമ്മുടെ രാജ്യത്തെ മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു. കുഞ്ഞിന്റെ വിശദമായ സ്കാൻ നടത്തുന്നതിലൂടെ ഗർഭാവസ്ഥയുടെ അവസാനത്തിൽ പ്രകടമായേക്കാവുന്ന അസാധാരണത്വങ്ങൾ നമുക്ക് കണ്ടെത്താനാ കും. വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഡോപ്ലർ സ്കാനും സഹായിക്കുന്നു.
കുത്തിയെടുത്തുള്ള ടെസ്റ്റുകൾ
പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനങ്ങൾ ഉള്ളതിനാൽ ഗർഭാവസ്ഥയിൽ ചെയ്യുന്ന സങ്കീർണമായ ടെസ്റ്റുകൾ സൂര്യയിൽ ലഭ്യമാണ്. Amniocentesis, CVS, Fetal reduction, Fetal blood sampling മുതലായ ടെസ്റ്റുകൾ ചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്‌ദ്ധർ നിങ്ങളുടെ കുഞ്ഞിന്റെ ഓരോ ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിനുള്ള ചികിത്സ നൽകാൻ കെൽപ്പുള്ളവരും ആണ്.