
സേവനങ്ങൾ
നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഇവിടെയുണ്ട്.
Philips 1.5T 32 ചാനൽ ഡിജിറ്റൽ M.R.I
ഉയർന്ന കാന്തിക ശക്തിയും നൂതന സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച്, ഒരു തൃതീയ കേന്ദ്രത്തിലേക്ക് റഫറൽ ആവശ്യമുള്ള സങ്കീർണ്ണമായ MRI പഠനങ്ങൾ നടത്താൻ ഞങ്ങൾക്ക് സാധിക്കുന്നതാണ്. കുറഞ്ഞ ശക്തിയുള്ള ഓപ്പൺ മാഗ്നറ്റ് സിസ്റ്റങ്ങളെയും മറ്റ് അനലോഗ് എംആർഐ സിസ്റ്റങ്ങളെയും അപേക്ഷിച്ച് ഞങ്ങളുടെ ഡിജിറ്റൽ മെഷീൻ വളരെ മികച്ച ചിത്രങ്ങൾ നൽകുന്നു. നിങ്ങൾക്കായി മികച്ച ഫലങ്ങൾ നേടുക എന്നതാണ് ഞങ്ങൾ പരിശ്രമിക്കുന്നത്.
അതിവിശാലമായ 32 Slice Fujifilm C.T
നിങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒരു പ്രധാന ഉദാഹരണം ഞങ്ങളുടെ AI അൾട്രാ low ഡോസ് CT ആണ്. ഒരു പരമ്പരാഗത സിടി സ്കാനറുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങളുടെ സിടി 90% വരെ കുറവ് റേഡിയേഷൻ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ.
3D/4D സ്കാനുകളുള്ള Fetal Medicine യൂണിറ്റ്
ഈ മേഖലയിൽ ആദ്യമായി, നൂതനമായ 3D/4D scans ഉള്ള Fetal Medicine വിഭാഗം നിങ്ങൾക്കുവേണ്ടി തുറന്നിരിക്കുന്നു. ഗർഭസ്ഥ ശിശുക്കൾക്ക് ഏറ്റവും മികച്ച പരിചരണം നൽകുകയും താങ്ങാനാവുന്ന ചെലവിൽ ലോകോത്തര നിലവാരം ഞങ്ങൾ നൽകുകയും ചെയ്യുന്നു. അത്യാധുനിക ജനിതക പരിശോധനയും വ്യക്തിഗത കൗൺസിലിംഗും നിങ്ങൾക്കുവേണ്ടി ഇവിടെ ലഭ്യമാണ്.
കളർ ഡോപ്ലർ ഉള്ള അൾട്രാസൗണ്ട് സ്കാൻ
ഞങ്ങളുടെ Fetal Medicine മെഷീൻ പോലെ, അൾട്രാസൗണ്ട്, കളർ ഡോപ്ലർ എന്നിവയ്‌ക്കായുള്ള അത്യാധുനിക മെഷീനും ഞങ്ങളുടെ പക്കലുണ്ട്, അത് നിങ്ങളുടെ പ്രശ്‌നങ്ങൾ വ്യക്തതയോടെ മനസ്സിലാക്കാൻ ഞങ്ങളെ സഹായിക്കുന്നു. അൾട്രാസൗണ്ട് ഗൈഡഡ് റെസ്റ്റുകളിലെ ഞങ്ങളുടെ വൈദഗ്ദ്ധ്യം ഞങ്ങളെ അതുല്യരാക്കുന്നു.
ഡിജിറ്റൽ X-Ray
ഞങ്ങളുടെ ഡിജിറ്റൽ X-Ray സിസ്റ്റം മികച്ച നിലവാരമുള്ള ചിത്രങ്ങൾ പ്രദാനം ചെയ്യുന്നതിന് ഫ്യൂജിഫിലിമിൽ നിന്നുള്ള അൾട്രാ ഹൈ റെസലൂഷൻ ലേസർ പ്രിന്ററുകൾ ഉപയോഗിക്കുന്നു.
സുഖസൗകര്യങ്ങൾ
ഞങ്ങളുടെ ആധുനികവും സുന്ദരവുമായ ഇന്റീരിയറുകളുടെ ഓരോ വശവും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ബുദ്ധിമുട്ടുകൾ കഴിയുന്നത്ര ഒഴിവാക്കാനും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത്. കാത്തിരിപ്പുസമയം ഏറ്റവും കുറക്കാൻ നമ്മുടെ റിപ്പോർട്ടുകൾ ഡിജിറ്റൽ ആയി രോഗിക്കും ഡോക്ടർക്കും അയക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്.
വിശാലവും വൃത്തിയുള്ളതും ആയ റൂമുകൾ ഞങ്ങൾ നിരന്തരം അണുവിമുക്‌തമാക്കുകയും ഞങ്ങളുടെ എല്ലാ സ്റ്റാഫും കുത്തിവെപ്പുകൾ എടുത്തവരാണെന്നു ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്.